Tuesday, May 15, 2007

മീറ്റര്‍ ഗേജ്: ഫാന്‍, ബള്‍ബ്, ബെര്‍ത്ത്








കോളേജില്‍ ഒരു വിരുതനുണ്ടായിരുന്നു. പേരും നാടും പറയുന്നില്ല. ഇദ്ദേഹം മിക്കപ്പോഴും മീറ്റര്‍ ഗേജിലാണ് വരുന്നത്. കയ്യിലെപ്പോഴും പുകയുന്ന ബീഡിയുണ്ടാവും. ചിലപ്പോഴൊക്കെ മദ്യം മണക്കുന്നുണ്ടാവും.

കഥാനായകന്‍ മീറ്റര്‍ ഗേജില്‍ വരുന്ന ദിവസങ്ങളില്‍, കോളേജിനു മുമ്പില്‍ വണ്ടി നില്‍ക്കും. അപായച്ചങ്ങലയുടെ ഒരേ ഒരു ഉപയോഗം വണ്ടി നിര്‍ത്തി ആളിറങ്ങാനാണെന്നാണ് ആശാന്റെ വാദം. യാത്രയ്ക്കിടയില്‍ ബോറടിച്ചാല്‍ മാത്രം ബാത്ത് റൂമിലെ കാന്‍‌വാസില്‍ മനോഹരമായ ചിത്രങ്ങള്‍ കോറിയിടാന്‍ ശ്രമിക്കും.

പിന്നെ ഒരു ഹോബി കൂടിയുണ്ട്. മീറ്റര്‍ഗേജിലെ ബള്‍ബുകള്‍ പുള്ളിയുടെ ഒരു ദുര്‍ബലഹൃദയത്തെ വല്ലാതെ മോഹിപ്പിച്ചു കളഞ്ഞു. വണ്ടിയില്‍ കയറിയാല്‍, ഒരു ബള്‍ബെങ്കിലും ഊരിയെടുക്കാതെ ഇറങ്ങാന്‍ പറ്റില്ലെന്നാണ് പറയുക. എന്തൊക്കെ ദൌര്‍ബല്യങ്ങള്‍!

ഇത്രയൊക്കെയാകുമ്പോള്‍, യാത്രയ്ക്ക് ടിക്കറ്റെടുക്കില്ലെന്ന് പ്രത്യേകം പറയണോ? “ലെസ് ലഗ്ഗേജ് ഈസ് മോര്‍ കംഫര്‍ട്ട് എന്നൊരു ന്യായവും!

3 comments:

Unknown said...

അപ്രത്തെ കൊല്ലം ബ്ലോഗില്‍ സ്വഗത പ്രസംഗംകഴിഞ്ഞ് എത്തിയതേ ഉള്ളൂ. മീറ്റര്‍ ഗേജ് ഞാന്‍ കണ്ടീട്ടില്ലാ. (ശ്‌ശ് ഞാന്‍ കൊല്ലത്ത്തുകാരിയല്ലാന്നേ) അതോണ്ട് ആ ഫീലിങ്ങ് ഒന്നും വരില്ല. പക്ഷേ പാസഞ്ചര്‍ ട്രൈയിനല്ല, ഏതു ട്രയിന്റെ ഇത്തരം പടങ്ങള്‍ കണ്ടാലും കണ്ട്രോള്‍ പോകും. 7 വര്‍ഷത്തെ നിരന്തര ട്രൈയില്‍ യാത്രകള്‍! എത്രയെത്ര വൈകിയോടലുകള്‍, എത്രയെത്ര അനൌണ്‍സ്മെന്റുകള്‍, എത്രയെത്ര സീറ്റുകള്‍, എത്രയെത്ര പരിപ്പ് വടകള്‍, എത്രയെത്ര ബര്‍ത്തുകള്‍, എത്രയെത്ര ഗ്രാഫിറ്റികള്‍ എത്രയെത്ര എത്രയെത്രകള്‍......

ഡാലി said...

ഓ! ഇപ്പോഴാണ് ഒന്ന് ശ്രദ്ധിച്ചത് മീറ്റര്‍ ഗേജിന് കട്ട് സീറ്റില്ലല്ലേ. ഹോ കട്ട് സീ‍റ്റില്ലാത്ത തീവണ്ടി എനിക്കാലോചിക്കാന്‍ വയ്യ. ആദ്യം ഓടണത് കട്ട് സീറ്റ് പിടിക്കാനായിരുന്നു.

Paul said...

ഡാലി, സീറ്റ് പിടിക്കല്‍ ഒരു കല തന്നെയാണേ!!!