




കോളേജില്‍ ഒരു വിരുതനുണ്ടായിരുന്നു. പേരും നാടും പറയുന്നില്ല. ഇദ്ദേഹം മിക്കപ്പോഴും മീറ്റര്‍ ഗേജിലാണ് വരുന്നത്. കയ്യിലെപ്പോഴും പുകയുന്ന ബീഡിയുണ്ടാവും. ചിലപ്പോഴൊക്കെ മദ്യം മണക്കുന്നുണ്ടാവും.
കഥാനായകന്‍ മീറ്റര്‍ ഗേജില്‍ വരുന്ന ദിവസങ്ങളില്‍, കോളേജിനു മുമ്പില്‍ വണ്ടി നില്‍ക്കും. അപായച്ചങ്ങലയുടെ ഒരേ ഒരു ഉപയോഗം വണ്ടി നിര്‍ത്തി ആളിറങ്ങാനാണെന്നാണ് ആശാന്റെ വാദം. യാത്രയ്ക്കിടയില്‍ ബോറടിച്ചാല്‍ മാത്രം ബാത്ത് റൂമിലെ കാന്‍വാസില്‍ മനോഹരമായ ചിത്രങ്ങള്‍ കോറിയിടാന്‍ ശ്രമിക്കും.
പിന്നെ ഒരു ഹോബി കൂടിയുണ്ട്. മീറ്റര്‍ഗേജിലെ ബള്‍ബുകള്‍ പുള്ളിയുടെ ഒരു ദുര്‍ബലഹൃദയത്തെ വല്ലാതെ മോഹിപ്പിച്ചു കളഞ്ഞു. വണ്ടിയില്‍ കയറിയാല്‍, ഒരു ബള്‍ബെങ്കിലും ഊരിയെടുക്കാതെ ഇറങ്ങാന്‍ പറ്റില്ലെന്നാണ് പറയുക. എന്തൊക്കെ ദൌര്‍ബല്യങ്ങള്‍!
ഇത്രയൊക്കെയാകുമ്പോള്‍, യാത്രയ്ക്ക് ടിക്കറ്റെടുക്കില്ലെന്ന് പ്രത്യേകം പറയണോ? “ലെസ് ലഗ്ഗേജ് ഈസ് മോര്‍ കംഫര്‍ട്ട് എന്നൊരു ന്യായവും!