ഈ ചുവന്ന വിളക്കിനി അണയാന്‍ സാധ്യതയില്ല. ഈ ചെറിയ തീവണ്ടിച്ചക്ക്രങ്ങള്‍ പാളങ്ങളെ ഉമ്മവച്ചുണര്‍ത്താനും വഴിയില്ല. മീറ്റര്‍ ഗേജിലെ യാത്രകള്‍ ഇവിടെ അവസാനിക്കുന്നു.
ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനടുത്ത് ഒരു അമ്പലമുണ്ട്, അതിന്റെ പുറകില്‍ ഒരു ചെറിയ അരുവിയും. അല്പനേരം അവിടെ ചിലവഴിക്കാന്‍ ആര്യങ്കാവില്‍ ഇറങ്ങി. തിരിച്ചു പോകാനുള്ള ട്രെയിനിന്റെ സമയവും ആകാറായിരുന്നു. അങ്ങനെ ഞങ്ങളുടെ യാത്ര ആര്യങ്കാവില്‍ അവസാനിക്കുന്നു.
സ്ഥിരമായി കേട്ടുകൊണ്ടിരുന്ന തീവണ്ടിയിരമ്പം ഇനി ഓര്‍മ്മകളിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകും. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കേമനല്ലായിരുന്നെങ്കിലും, പലപ്പോഴും തീവണ്ടിയുടെ ചൂളം വിളി സമയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ പകലുകളിലും രാത്രികളിലും രേഖപ്പെടുത്തി വയ്ക്കും.