Sunday, May 13, 2007

കൊല്ലം ജം, പ്ലാറ്റ്ഫോം നമ്പര്‍ 1





പ്ലാറ്റ്ഫോം ഒന്നിലായിരുന്നു മീറ്റര്‍ ഗേജ് തീവണ്ടികള്‍ വന്നടുക്കുന്നത്. അവിടെ നിന്ന് കോളേജു കുട്ടികള്‍ പാളങ്ങള്‍ മുറിച്ച് കടന്ന് കര്‍ബലയിലൂടെ നടന്നു പോകും. വേളാങ്കണ്ണിയിലേക്കും നാഗൂരിലേക്കുമുള്ള തീര്‍ത്ഥയാത്രകളും തുടങ്ങിയത് ഇവിടെ നിന്ന് തന്നെ.

ഇടയ്ക്കൊക്കെ ആള്‍ക്കുട്ടങ്ങള്‍ക്കിടയില്‍ നിന്ന് മധുരയിലേക്കും തെങ്കാശിയിലേക്കും ഒളിച്ച് കടന്നതും ഇവിടുന്നുള്ള രാത്രി വണ്ടികളില്‍ ആയിരുന്നല്ലോ...

5 comments:

കാളിയമ്പി said...

അഹാ, ഇങ്ങനെ രണ്ട് കൊല്ലത്തുകാര്‍ ഇവിടെയുണ്ടായിട്ടാണൊ ..നല്ല ഓര്‍മ്മകളേയുണര്‍ത്തിയ ചിത്രങ്ങള്‍..
ഈ ബ്ലോഗ് കണ്ടിട്ടുണ്ടോ?

http://desinganad.blogspot.com/
കൊല്ലം ബ്ലോഗരുടെ ഇടമാണ്.അവിടേയും മീറ്റര്‍ഗേജിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ തന്നെ ഇപ്പോള്‍..:)
മെംബര്‍ഷിപ്പിനായി അവിടെ ഈ മെയില്‍ ഐ ഡീ നല്‍കി ഒരു കമന്റിടുക..

കൊല്ലത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ചിതറാത്തത് വിക്കിപീഡിയയിലേയ്ക്കുള്ള കൊല്ലത്തിന്റെ യാത്രകള്‍ക്ക് ഒത്തിരി സഹായകമായിരിയ്ക്കും..
കമന്റുകള്‍ പിന്മൊഴിയിലേയ്ക്കിടുന്നില്ലേ..വേണ്ടെന്ന് വച്ചതാണോ?

Areekkodan | അരീക്കോടന്‍ said...

Good Pics...remembered my Kollam days

Paul said...

അമ്പി, കണ്ടിരുന്നു. ലേഖനങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു.

പിന്മൊഴിയെ പണ്ടേ മൊഴി ചൊല്ലി!

അരീക്കോടാ, നന്ദി.

Kalesh Kumar said...

paulji, please post all the pics...

sad that meterguage is going to be scrapped

Paul said...

കലേഷ്,
പോസ്റ്റ് ചെയ്യാം...
മീറ്റര്‍ ഗേജ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റില്ല എന്നാണ് ഇപ്പോള്‍ അറിയുന്നത്. പുനലൂരില്‍ നിന്ന് ചെങ്കോട്ട വരെയുള്ള പാത നിലര്‍ത്താനുള്ള സാധ്യതയുണ്ട്. പക്ഷേ ഒന്നും തീര്‍ത്തു പറയാറായിട്ടില്ല.