Friday, July 20, 2007

മീറ്റര്‍ ഗേജ്: യാത്രയുടെ അവസാനം





ഈ ചുവന്ന വിളക്കിനി അണയാന്‍ സാധ്യതയില്ല.
ഈ ചെറിയ തീവണ്ടിച്ചക്ക്രങ്ങള്‍ പാളങ്ങളെ ഉമ്മവച്ചുണര്‍ത്താനും വഴിയില്ല.
മീറ്റര്‍ ഗേജിലെ യാത്രകള്‍ ഇവിടെ അവസാനിക്കുന്നു.

Wednesday, July 18, 2007

മീറ്റര്‍ ഗേജ്: അരുവിയും അമ്പലവും








ആര്യങ്കാവ് റെയില്‍‌വേ സ്റ്റേഷനടുത്ത് ഒരു അമ്പലമുണ്ട്, അതിന്റെ പുറകില്‍ ഒരു ചെറിയ അരുവിയും. അല്പനേരം അവിടെ ചിലവഴിക്കാന്‍ ആര്യങ്കാവില്‍ ഇറങ്ങി. തിരിച്ചു പോകാനുള്ള ട്രെയിനിന്റെ സമയവും ആകാറായിരുന്നു. അങ്ങനെ ഞങ്ങളുടെ യാത്ര ആര്യങ്കാവില്‍ അവസാനിക്കുന്നു.

Tuesday, June 26, 2007

കണ്ണറ പാലം



കണ്ണറ പാലം: കൂടുതല്‍ അറിയാന്‍ : http://desinganad.blogspot.com/2007/05/blog-post_09.html

Wednesday, May 30, 2007

മീറ്റര്‍ ഗേജ്: രണ്ട് ചിഹ്നങ്ങള്‍



സ്ഥിരമായി കേട്ടുകൊണ്ടിരുന്ന തീവണ്ടിയിരമ്പം ഇനി ഓര്‍മ്മകളിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകും. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കേമനല്ലായിരുന്നെങ്കിലും, പലപ്പോഴും തീവണ്ടിയുടെ ചൂളം വിളി സമയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ പകലുകളിലും രാത്രികളിലും രേഖപ്പെടുത്തി വയ്ക്കും.

Monday, May 28, 2007

മീറ്റര്‍ ഗേജ്: കാഴ്ചകള്‍

മരങ്ങള്‍ക്കിടയിലൂടെ, പച്ചയില്‍ നിന്ന് പച്ചയിലേക്ക്...








Sunday, May 27, 2007

മീറ്റര്‍ ഗേജ്: കാഴ്ചകള്‍

മീറ്റര്‍ ഗേജിലെ യാത്ര വളരെ പതുക്കെയാണ്. ഇലകളെയും പാറക്കെട്ടുകളെയും കൈനീട്ടി തൊടാം. വാതിലിലെ ഈ സൌകര്യത്തിനൊപ്പം വരുമോ മറ്റേതെങ്കിലും ഇരിപ്പിടം?




Saturday, May 19, 2007

മീറ്റര്‍ ഗേജ്: കുണ്ടറ




കുണ്ടറ ഈസ് എ വണ്ടര്‍ഫുള്‍ കണ്ട്രി...

മീറ്റര്‍ ഗേജ്: താക്കോല്‍ കൈമാറ്റം








കൂടുതല്‍ അറിയാന്‍: http://en.wikipedia.org/wiki/Token_(railway_signalling)

Tuesday, May 15, 2007

മീറ്റര്‍ ഗേജ്: ഫാന്‍, ബള്‍ബ്, ബെര്‍ത്ത്








കോളേജില്‍ ഒരു വിരുതനുണ്ടായിരുന്നു. പേരും നാടും പറയുന്നില്ല. ഇദ്ദേഹം മിക്കപ്പോഴും മീറ്റര്‍ ഗേജിലാണ് വരുന്നത്. കയ്യിലെപ്പോഴും പുകയുന്ന ബീഡിയുണ്ടാവും. ചിലപ്പോഴൊക്കെ മദ്യം മണക്കുന്നുണ്ടാവും.

കഥാനായകന്‍ മീറ്റര്‍ ഗേജില്‍ വരുന്ന ദിവസങ്ങളില്‍, കോളേജിനു മുമ്പില്‍ വണ്ടി നില്‍ക്കും. അപായച്ചങ്ങലയുടെ ഒരേ ഒരു ഉപയോഗം വണ്ടി നിര്‍ത്തി ആളിറങ്ങാനാണെന്നാണ് ആശാന്റെ വാദം. യാത്രയ്ക്കിടയില്‍ ബോറടിച്ചാല്‍ മാത്രം ബാത്ത് റൂമിലെ കാന്‍‌വാസില്‍ മനോഹരമായ ചിത്രങ്ങള്‍ കോറിയിടാന്‍ ശ്രമിക്കും.

പിന്നെ ഒരു ഹോബി കൂടിയുണ്ട്. മീറ്റര്‍ഗേജിലെ ബള്‍ബുകള്‍ പുള്ളിയുടെ ഒരു ദുര്‍ബലഹൃദയത്തെ വല്ലാതെ മോഹിപ്പിച്ചു കളഞ്ഞു. വണ്ടിയില്‍ കയറിയാല്‍, ഒരു ബള്‍ബെങ്കിലും ഊരിയെടുക്കാതെ ഇറങ്ങാന്‍ പറ്റില്ലെന്നാണ് പറയുക. എന്തൊക്കെ ദൌര്‍ബല്യങ്ങള്‍!

ഇത്രയൊക്കെയാകുമ്പോള്‍, യാത്രയ്ക്ക് ടിക്കറ്റെടുക്കില്ലെന്ന് പ്രത്യേകം പറയണോ? “ലെസ് ലഗ്ഗേജ് ഈസ് മോര്‍ കംഫര്‍ട്ട് എന്നൊരു ന്യായവും!